തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കുറി 71,831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇത് 68604 ആയിരുന്നു. റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. 99.92 ആണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരവും. 99.08 ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ പാലാ ആണ് വിജയശതമാനത്തില്‍ മുന്നില്‍. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ച പാലാ നൂറുമേനിയാണ് കൊയ്തത്. ഏറ്റവും കുറവ് ആറ്റിങ്ങലിലാണ്; 99 ശതമാനം.
Be the first to comment