എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ https://sslcexam.kerala.gov.in ലഭ്യമാണ്. എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.

എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100ഉം ആണ്. സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയ ശതമാനം. ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*