
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച എയ്ഡഡ് എല്‍ പി സ്‌കൂളായി അതിരമ്പുഴ സെൻ്റ്. അലോഷ്യസ് എൽ പി സ്കൂളിനെ തെരഞ്ഞെടുത്തു.
ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീജ പി. ഗോപാല്‍ പുരസ്കാരം വിതരണം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ, ഹെഡ്മിസ്ട്രസ് ബീന ജോസഫ് അധ്യാപകർ, പി ടി എ പ്രതിനിധികൾ പുരസ്കാരം എറ്റുവാങ്ങി.തുടർച്ചയായി എട്ടാം തവണയാണ് ഉപജില്ലയിലെ മികച്ച സ്‌കൂളായി അതിരമ്പുഴ സെൻ്റ്. അലോഷ്യസ് എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്.
Be the first to comment