
മാന്നാനം: സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഒക്ടോബർ 20 ന് ആരംഭിച്ച ത്രിദിന ക്യാമ്പ് ഇന്ന് സമാപിച്ചു. സ്കൗട്ട്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ശ്രീ. റോയി പി.ജോർജ് നേതൃത്വം നൽകിയ ക്യാമ്പ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. സി.എം.ഐ സെന്റ് ജോസഫ് പ്രോവിൻസ് വികാർ പ്രൊവിൻഷ്യാൾ ഡോ.സെബാസ്റ്റ്യൻ അട്ടിച്ചിറ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ജെയിംസ് പി.ജേക്കബ്, ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ എന്നിവർ നിയമ സാക്ഷരതാ പഠന ക്ലാസും, ക്വിസ് മത്സരവും നടത്തി. ഫ്ളാഗ് സെറിമണി, സർവ്വമത പ്രാർത്ഥന എന്നിവയ്ക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ. എബിൻ അലക്സാണ്ടർ, ഗൈഡ് ക്യാപ്റ്റൻ ഡോ. മിനിമോൾ കുര്യൻ എന്നിവർ നേതൃത്വം നൽകി. നോട്ടിങ്ങ് ആന്റ് ലാഷിംഗ്, പ്രഥമ ശുശ്രൂഷ ക്ലാസുകൾ, ബി.പി എക്സർസൈസ്, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിനെ ആകർഷകമാക്കി.
Be the first to comment