അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു.
രാവിലെ 7:45 ന്റെ വി. കുർബാനയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട അച്ചന്മാർക്ക് കേക്ക് മുറിച്ച് നൽകി സ്നേഹം പങ്കിട്ടു. പള്ളിയുടെ പുറത്ത് പ്രിയപ്പെട്ട ഇടവക വൈദികർക്ക് വേണ്ടി യുവജനങ്ങൾ ഒരുക്കിയ പോസ്റ്റർ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ എന്നിവർ നന്ദിയും തിരുനാൾ മംഗളങ്ങളും നേർന്നു കൊണ്ട് സംസാരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ.അലക്സ് വടശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
Be the first to comment