കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും

കാഞ്ഞിരപ്പള്ളി:  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.

31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും.  തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, ലദീഞ്ഞ്,നൊവേന.

സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍  രാവിലെ അഞ്ചിനും  6.30 നും 8. 15  നും പത്തിനും , 12 നും ,  ഉച്ചകഴിഞ്ഞ് രണ്ടിനും,  വൈകുന്നേരം 4. 30 നും, രാത്രി ഏഴിനും പരിശുദ്ധ കുര്‍ബാന ഉണ്ടാകും. ആറുവരെ തീയതികളില്‍ വൈകുന്നേരം 6. 15ന് ജപമാല പ്രദക്ഷിണം നടക്കും.  ഏഴിന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, എട്ടിന് വൈകുന്നേരം   ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11. 30ന് മിഷ്യന്‍ ലീഗിന്റെ മരിയന്‍ തീര്‍ത്ഥാടനം പഴയ പള്ളിയില്‍ എത്തും.  ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വചന സന്ദേശം നല്‍കും. ഒന്നിന് വൈകുന്നേരം 4. 30ന് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍  മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

 സെപ്റ്റംബര്‍ നാലിന് വൈകുന്നേരം 4. 30ന് മുന്‍  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 4. 30ന് കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍  മാത്യൂ  അറയ്ക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഏഴിന് വൈകുന്നേരം 4. 30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

സമാപന ദിവസമായ എട്ടിന് വൈകുന്നേരം 4 .30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍  റാഫേല്‍ തട്ടില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരുന്തിരിക്കല്‍, റെക്ടര്‍ ഫാ. ഇമ്മാനുവല്‍ മങ്കന്താനം, അസി. വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്, കൈക്കാരന്മാരായ കെ. അലക്‌സ് ഇട്ടിരാച്ചന്‍ കൊല്ലംകുളം,  പി.കെ കുരുവിള പിണമറുകില്‍, പി.സി ചാക്കോ വാവലുമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*