അതിരമ്പുഴ റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: റീത്താ ചാപ്പലിൽ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5:00 ന്  വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, വിശുദ്ധ കുർബാന,വചന സന്ദേശം

നാളെ (ശനി) വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം  ഫാ. സാജൻ പുളിക്കൽ (സന്ദേശനിലയം അസിസ്റ്റന്റ്റ് ഡയറക്ട‌ർ). ആറിന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് പാച്ചോർ നേർച്ച.

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച‌ രാവിലെ ആറിന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുന്നത് ഫാ.സിറിയക്ക് കോട്ടയിൽ (ആലപ്പുഴ ഫൊറോനാ വികാരി) തിരുനാൾ കൊടിയിറക്ക്. തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ സന്ധ്യ നടക്കും. 

അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. സിറിൾ കൈതക്കളം, ജനറൽ കൺവീനർ ജോസ് മുണ്ടയ്ക്കൽ, കൺവീനർമാരായ ജോണി തോട്ടപള്ളിൽ. രാജു കുളംകുത്തിയിൽ, ജെറി പുളിങ്കാല, ജോബി ജോസഫ് കളച്ചിയിൽ, ജോൺ ജോസഫ് പ പാറപ്പുറം, കുര്യച്ചൻ നടയ്ക്കൽ, ജിജോ വേകത്താനം തുടങ്ങിയവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*