നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 

പൂർവിക സ്മൃതിദിനമായ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, ഫാ. സെബാസ്റ്റ്യൻ ചാമക്കാല അർപ്പിക്കുന്ന വിശുദ്ധ കുർബാന, വലിയ ഒപ്പീസ്, സെമിത്തേരി സന്ദർശനം എന്നിവ നടക്കും.  ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം, സന്ദേശം – ഫാ. ജോൺ വെങ്കിട്ടയിൽ ഒസിഡി.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സപ്ര,  ഫാ. ജോബിൻ ആനക്കല്ലുങ്കൽ അർപ്പിക്കുന്ന തിരുനാൾ റാസ, സന്ദേശം – ഫാ. ജോസഫ് ചെറുപുഷ്പം എംസിബിഎസ്, തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.

വികാരി ഫാ. ജയിംസ് ചുണ്ടക്കാട്ടിൽ, ജനറൽ കൺവീനർ ജോർജ് കെ. വർഗീസ് ഇല്ലത്തുപറമ്പിൽ, കൈക്കാരന്മാരായ പി.സി. ചെറിയാൻ പടിഞ്ഞാറയിൽ, ബെന്നി മാത്യു പാക്കത്തുകുന്നേൽ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*