താര ദമ്പതികളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

താര ദമ്പതികളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിൻ്റെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നു. വലിയ താര ബഹളങ്ങളൊന്നും ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ് മകളുടെ വിവാഹമെന്നും ജയറാമും പാര്‍വതിയും പ്രതികരിച്ചു. 32 വര്‍ഷം മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം തങ്ങള്‍ക്കുണ്ടായെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

മാളവികയെ കല്ല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത് ജയറാമാണ്. ജയറാമിൻ്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തി. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിലാണ് മാളവിക സാരിയുടുത്തത്. മാളവികയെ ഒരുക്കുന്ന വീഡിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Vikas Vks (@vikas.vks.makeupartist)

നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*