
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശനത്തിലായ മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.
നിയമസഭാ സമ്മേളനത്തിന്‍റെ തിയതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.
Be the first to comment