സംസ്ഥാന സഹകരണ വകുപ്പിന്റെ ‘തണ്ണീർപന്തൽ’ കോട്ടയം പാമ്പാടിയിൽ ആരംഭിച്ചു

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിന്റെ തണ്ണീർപന്തൽ കോട്ടയം പാമ്പാടിയിൽ ആരംഭിച്ചു. വേനൽചൂടിന് ആശ്വാസം നൽകുന്ന പദ്ധതി തുടങ്ങാൻ ഇന്നലെയാണ് നിർദേശം നൽകിയത്.

പാമ്പാടി സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നടത്തുന്ന പന്തലിൽ മോരും വെള്ളം , ഗ്ലൂക്കോസ് വെള്ളം , ഒ.ആർ.എസ് തണുത്ത പച്ചവെള്ളം തുടങ്ങിയവ ലഭിക്കും. പാമ്പാടി ബ്രാഞ്ചിന് മുന്നിലാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. പകൽ 12 മുതൽ 3 വരെ പഞ്ചായത്ത് ബസ്റ്റാൻഡിനുള്ളിൽ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് വെള്ള വിതരണം നടത്തുന്നത്.

                                   

Be the first to comment

Leave a Reply

Your email address will not be published.


*