സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം നവംബർ 11ന്

സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം ‘നിഷിദ്ധോ’  നവംബർ 11ന് റിലീസ് ചെയ്യും. താരാ രാമാനുജൻ സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടനവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായും നിഷിദ്ധോ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുത്ത 50 തിയേറ്ററുകൾ വഴിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സർക്കാർ വകുപ്പുകൾ വഴി ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സിനിമ നിർമിക്കാനായി ബഡ്ജറ്റിൽ തന്നെ തുക വകയിരുത്തുന്നത്. 2019-2020 കാലഘട്ടത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ടു വനിതാ സംവിധായകരെ കണ്ടെത്തി അവരുടെ സിനിമ നിർമ്മിക്കുന്നതിനുമായി മൂന്ന് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. കെ എസ് എഫ് ഡി സി ഈ ഉദ്യമം വളരെ മികച്ച രീതിയിൽ തന്നെ നിറവേറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*