കൊല്ലം: കലോത്സവ വേദികളിലും പരിസരങ്ങളിലും മതിയായ സുരക്ഷയും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് 34 സ്കൂളുകളിൽ നിന്നാണ് പ്രത്യേക പരിശീലനം ലഭിച്ച സ്റ്റുഡൻറ് പോലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, വേദിയിലും പരിസരപ്രദേശത്തുമുള്ള സജ്ജീകരണങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട സഹായങ്ങൾ തുടങ്ങി കലോത്സവത്തിന്റെ സമസ്ത മേഖലയിലും പൂർണ്ണസമർപ്പണത്തോടെയുള്ള സേവനമായിരുന്നു SPC കേഡറ്റുകൾ കാഴ്ചവച്ചത്.
സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു കുട്ടിപ്പോലീസിന്റെ പ്രവർത്തനങ്ങൾ.
സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും ഖാദർ കമ്മിറ്റി ശുപാർശയിൽ പറയുന്നു. സംസ്ഥാനതലത്തിൽ സാംസ്കാരിക വിനിമയം മാത്രം മതിയെന്ന് നിർദ്ദേദേശം. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണം. കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന് […]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിന് എത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറും കൈവശമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ലോകമെമ്പാടും വീണ്ടും കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജനുവരി 3നാണ് കലോത്സവം ആരംഭിക്കുന്നത്. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക […]
Be the first to comment