കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. കലോത്സവത്തിന്‍റെ നാല് ദിനം പിന്നിടുമ്പോൾ 891 പോയിന്‍റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 883 പോയിന്‍റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.
നാടോടി നൃത്തം, പരിചമുട്ട്, കേരള നടനം, വഞ്ചിപ്പാട്ട് എന്നിവയാണ് ഇന്ന് അരങ്ങിലെത്തുന്നത്. ഇന്നലെ വരെ കണ്ണൂരിനായിരുന്നു ആധിപത്യം. കഴിഞ്ഞ തവണ 2 പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോടിന് കപ്പ് നഷ്ടപ്പെട്ടത്. മിക്ക ഇനങ്ങളിലും കോഴിക്കോട് പങ്കെടുത്തിട്ടുണ്ട്. അതിൽ 20 ഇനങ്ങളൊഴികെ എ ഗ്രേഡാണുള്ളത്.
തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിൻറ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്. കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി. തുടര്‍ച്ചയായ 10ാം കിരീടമെന്ന സ്വപ്നവുമായാണ് ഗുരുകുലത്തിന്റെ അവസാന ലാപ്പിലെ മുന്നേറ്റം.
Be the first to comment