ലെസ്റ്റര്‍ സിറ്റിയിലെ വിക്ടോറിയ പാര്‍ക്കില്‍ ഞായറാഴ്ച സിഖ് സൈനികന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. യുകെയില സിഖ് സമൂഹത്തിന് അഭിമാന നിമിഷം. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ബ്രിട്ടനു വേണ്ടി പോരാടിയ നിരവധി സിഖ് സൈനികരെ ആദരിക്കുന്നതിനായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൗണ്‍സിലും വിവിധ സിഖ് സഭകളും നല്‍കിയ സംഭാവന കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രതിമ അവിടെ നിലവിലുള്ള യുദ്ധസ്മാരകങ്ങള്‍ക്ക് പുറമേയായിരിക്കുമെന്ന് സിഖ് ട്രൂപ്പ്‌സ് വാര്‍ മെമ്മോറിയല്‍ കമ്മിറ്റി അറിയിച്ചു.
മറ്റൊരു രാജ്യത്തിനായി ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച ധീരരായ എല്ലാ സൈനികരുടെയും ത്യാഗത്തെ ബഹുമാനിക്കുന്നതിനായി ഈ സ്മാരകം അനാച്ഛാദനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് കമ്മിറ്റിയുടെ പ്രസിഡന്റ് പറഞ്ഞു.
ഞായറാഴ്ച ഡി മോണ്ട്ഫോര്‍ട്ട് ഹാളില്‍ നടന്ന അനാച്ഛാദന ചടങ്ങില്‍ സായുധ സേനാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
We unveiled, this beautifully designed memorial statue to honour and commemorate the bravery and sacrifice of Sikh Soldiers who fought and died for the UK in ‘military conflict’ and in particular both the first and second world wars
This is Leicester. This is British history. 🤍 pic.twitter.com/MbrcYyeLus
— Claudia Webbe MP (@ClaudiaWebbe) October 31, 2022
Be the first to comment