ഫിഫ ലോകകപ്പ് 2022; ആദ്യ വനിതാ റഫറിയായി സ്റ്റെഫാനി ഫ്രാപ്പാർട്ട്

പുരുഷ ഫുട്ബോള്‍ ലോകകപ്പില്‍  കളി നിയന്ത്രിക്കുന്ന ആദ്യവനിതയായി ചരിത്രം കുറിക്കാന്‍ സ്റ്റെഫനി ഫ്രാപ്പാര്‍ട്ട്. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഗ്രൂപ്പ് ഇ യിലെ ജര്‍മനി–കോസ്റ്ററിക്ക മല്‍സരമാണ് സ്റ്റെഫനി ഫ്രാപ്പാര്‍ട്ട് നിയന്ത്രിക്കുക. 

ഇതേ മത്സരത്തിൽ അസിസ്റ്റൻറ് റഫറിമാരും സ്ത്രീകൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ബ്രസീലുകാരിയായ ന്യൂസ ബക്കും മെക്സിക്കയിൽ നിന്നുള്ള കാരെൻ ഡയസുമാണ് ഈ മത്സരത്തിലെ  അസിസ്റ്റൻറ് റഫറിമാർ.

ഫ്രഞ്ചുകാരിയായ സ്റ്റെഫനി  2019–ല്‍ ഫ്രഞ്ച് ലീഗ് വണ്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യവനിത റഫറിയായും ചരിത്രം കുറിച്ചിട്ടുണ്ട്. ഇതേ വര്‍ഷം നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും റഫറിയായി. സ്റ്റെഫനിക്കൊപ്പം ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗയുമ  എന്നീ രണ്ടു വനിതാ റഫറികളും കൂടി 36 അംഗ റഫറിമാരുടെ സംഘത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*