ഇൻസ്റ്റഗ്രാം – ടെലഗ്രാം ചാനലുകൾ വഴി സ്റ്റോക്ക് നിക്ഷേപം; മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്‌സേഞ്ച്

സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ നിക്ഷേപത്തിനുള്ള ഉപദേശങ്ങൾ നൽകുന്ന വ്യക്തിക്കെതിരെ മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച്. ആദിത്യ എന്ന് പേരുള്ള വ്യക്തിക്കും വിവിധ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കുമെതിരെയാണ് എൻഎസ്ഇ മുന്നറിയിപ്പ് നൽകിയത്.

ആദിത്യ നടത്തുന്ന ഇൻസ്റ്റഗ്രാം – ടെലഗ്രാം അക്കൗണ്ടുകൾ വഴി നിക്ഷേപവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു. ഇതിനെതിരെയാണ് എൻഎസ്ഇ ഇപ്പോൾ മുന്നറിയിപ്പ് നൽകിയത്. ‘bse_nse_latest’ എന്ന ഇൻസ്റ്റാഗ്രാം പേജിനും ‘BHARAT TARDING YATRA’ എന്ന ടെലിഗ്രാം ചാനലിനെതിരെയുമാണ് മുന്നറിയിപ്പ്.

ആദിത്യയാണ് രണ്ട് ചാനലുകളും നടത്തുന്നതെന്നാണ് സൂചന. സ്റ്റോക്ക് മാർക്കറ്റിൽ ഗ്യാരണ്ടിയുള്ള റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന തരത്തിൽ ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ വാഗ്ദാനം ചെയ്യുന്ന അത്തരത്തിലുള്ള സ്‌കീമുകൾ നിയമപ്രകാരം നിരോധിച്ചിരിക്കുന്നതാണെന്നും ഇത്തരം ചാനലുകളിൽ വരിക്കാരാവരുതെന്നും എൻഎസ്ഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘Bear&Bull PLATFORM’ എന്നും ‘Easy Trade’ എന്നും പേരിലും നിയമവിരുദ്ധമായ വ്യാപാര സേവനങ്ങൾ നൽകുന്നുണ്ടെന്നും എൻഎസ്ഇ മുന്നറിയിപ്പുണ്ട്. ‘8485855849, 9624495573’ എന്നീ നമ്പറുകൾ ഉപയോഗിച്ചാണ് ടെലഗ്രാം ചാനലുകൾ നടത്തുന്നത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എൻഎസ്ഇ പറഞ്ഞു.

യൂസർ ഐഡി/ പാസ്‍വേർഡ് പോലുള്ള ട്രേഡിങ് ക്രെഡൻഷ്യലുകൾ ആരുമായും പങ്കിടരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. https://www.nseindia.com/invest/find-a-stock-broker എന്ന സൈറ്റിൽ ‘നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കറെ അറിയുക/കണ്ടെത്തുക’ എന്ന സൗകര്യം ഉപയോഗിച്ച് നിക്ഷേപകർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അംഗത്തിന്റെയും അംഗീകൃത വ്യക്തികളുടെയും വിശദാംശങ്ങൾ പരിശോധിക്കാമെന്നും എൻഎസ്ഇ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*