മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും പുതിയ ഉയരം കുറിച്ചു. 85,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വലിയ തോതിലാണ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്. ഇതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് അടക്കമുള്ള ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഹീറോ മോട്ടോകോര്‍പ്പ്, ഒഎന്‍ജിസി, എന്‍ടിപിസി ഓഹരികള്‍ നഷ്ടം നേരിട്ടു.
Be the first to comment