മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കനത്ത ഇടിവിന് ശേഷം അമേരിക്കന്‍ വിപണി തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അനുകൂലമായ ഘടകമാണ് അമേരിക്കന്‍ വിപണിയില്‍ പ്രതിഫലിച്ചത്. നിലവില്‍ സെന്‍സെക്‌സ് 78,000ന് മുകളിലാണ്. നിഫ്റ്റി 23500ന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.
റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.അതിനിടെ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. ഒരു പൈസയുടെ നേട്ടത്തോടെ 85.03 എന്ന നിലയിലാണ് രൂപ.
Be the first to comment