തെരുവുനായ ആക്രമണം; പത്തനംതിട്ടയിൽ 5 വയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് ഭാഗത്ത് തെരുവു നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. ചൂരക്കോട് കളീക്കക്കിഴക്കേതിതിൽ പ്രശാന്തിന്റേയും കവിതയുടേയും മകൾ പ്രനീഷ (5), തുണ്ടിൽ വടക്കേതിൽ പൊന്നമ്മ (55), ലക്ഷ്മി നിവാസിൽ രാധാമണി അമ്മ (63) എന്നിവരെയാണ് തെരുവുനായ കടിച്ചത്.

പ്രനീഷ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ തെരുവുനായ വന്ന് കുട്ടിയുടെ പുറത്ത് കടിക്കുകയായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന അമ്മൂമ്മ ഇന്ദിരാദേവി നായയെ അകറ്റാൻ ശ്രമിച്ചെങ്കിലും നായ കൂടുതൽ അക്രമകാരിയായി. തുടർന്ന് ഫ്രിഡ്ജിനു സമീപം ഇരുന്ന ഇഷ്ടിക എടുത്ത് എറിഞ്ഞതോടെയാണ് കുട്ടിയെ അക്രമണത്തിൽ നിന്ന് രക്ഷിക്കാനായത്.

തുടർന്ന് സമീപത്ത് തന്നെയുള്ള വീടിനുള്ളിൽ കയറി രാധാമണി അമ്മയുടെ വയറിൽ കടിച്ചു. ഇതിനു ശേഷം വീടിന്‍റെ അടുക്കളയിൽ നിന്ന പൊന്നമ്മയ്ക്കു നേരെ നായ അക്രമണം നടത്തി. കൈയ്യിലും കാലിലും ഗുരുതര പരുക്കേറ്റ പൊന്നമ്മയുടെ നിലവിളി കേട്ട് ആളുകൾ എത്തുമ്പോൾ മുറിക്കുള്ളിൽ നിറയെ രക്തമായിരുന്നു. തുടർന്ന് അക്രമകാരിയായ നായ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*