അതിരമ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം; മൈതാനത്ത് പരിശീലനത്തിനെത്തുന്ന കായിക താരങ്ങൾ തെരുവുനായ ഭീഷിണിയിൽ : വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: പരിശീലനത്തിനെത്തുന്ന കായിക താരങ്ങൾക്ക് പോലും ദീക്ഷണിയായി അതിരമ്പുഴ മൈതാനത്ത് തെരുവുനായ ശല്യം രൂക്ഷമായി. തെരുവുനായകളെ ഭയന്ന് കായിക പരിശിലനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കുട്ടികൾ.

കായിക താരങ്ങൾ മാത്രമല്ല പ്രഭാതസവാരിക്കെത്തുന്നവർ തെരുവുനായ ആക്രമണത്തിനിരയാകുന്നു. സ്കൂളുകൾ, സർക്കാർ ആശുപത്രി, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*