
തെരുവ് നായ ശല്യം കാരണം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നായയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Be the first to comment