വൈക്കത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനൊന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ തെരുവുനായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയായിരുന്നു മരിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*