ദില്ലി:വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി. സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡി ജി സി എയാണ് കടുത്ത നടപടി സ്വീകരിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്. യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ ചെയർ അടക്കമുള്ള സൗകര്യങ്ങളിൽ വിമാന കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡി ജി സി എ 30 ലക്ഷം പിഴയയിട്ടത്. നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു.
Related Articles
ശമ്പള പരിഷ്കരണവും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ ശമ്പളം […]
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ ഭൂരിഭാഗം മധ്യവര്ഗ്ഗത്തിൻ്റെയും യാത്രാ മാര്‍ഗമാണ് […]
എയര്‍ ഇന്ത്യയുടെ വനിത പൈലറ്റ് മദ്യപിച്ചെത്തി; മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു
ഡല്‍ഹി: ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെയുള്ള എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787 ന്റെ വനിത പൈലറ്റിനെ മദ്യ ലഹരിയില്‍ വിമാനം പറത്താന്‍ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസര്‍ പരിശോധനയില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ […]
Be the first to comment