ട്ര​ഷ​റി​ ത​ട്ടി​പ്പു​ക​ൾ തടയാൻ കർശന നടപടി സ്വീകരിക്കും; ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചി​ല ട്ര​ഷ​റി​ക​ളി​ൽ ക​ണ്ടെ​ത്തി​യ ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ട്ര​ഷ​റി സോ​ഫ്‌​റ്റ്‌​വെ​യ​റി​ലും ഇ​ട​പാ​ടു​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നും സു​താ​ര്യ​ത​യ്‌​ക്കും കൂ​ടു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 

എ​ല്ലാ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഇ​കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കും. 6 മാ​സം ഇ​ട​പാ​ട്‌ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടു​ക​ൾ താ​ൽ​കാ​ലി​ക മ​ര​വി​പ്പി​ക്കും. പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​മ്പോ​ൾ ത​ന്നെ പെ​ൻ​ഷ​നേ​ഴ്‌​സ്‌ ട്ര​ഷ​റി സേ​വി​ങ്‌​സ്‌ ബാ​ങ്ക്‌ (പി​ടി​എ​സ്‌​ബി) അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ടു​ക​ൾ സ്വ​യം മ​ര​വി​ക്കും. ട്ര​ഷ​റി പെ​ൻ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ എ​ൽ​എ​സ്‌​ജി​ഡി- കെ – ​സ്‌​മാ​ർ​ട്ടു​മാ​യി സം​യോ​ജി​പ്പി​ക്കും. പെ​ൻ​ഷ​ൻ​കാ​ർ മ​രി​ച്ചാ​ൽ ഈ ​വി​വ​രം ല​ഭ്യ​മാ​ക്കി പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കും.

ബാ​ങ്കി​ങ്‌ മേ​ഖ​ല​യു​മാ​യി കി​ട​പി​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള സോ​ഫ്‌​റ്റ്‌‌​വെ​യ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തും. നി​ക്ഷ​പ​ങ്ങ​ൾ​ക്ക്‌ എ​ല്ലാ സം​ര​ക്ഷ​ണ​വും ന​ൽ​കും. ഇ​തു​വ​രെ​യു​ണ്ടാ​യ കേ​സു​ക​ളി​ലെ​ല്ലാം ന​ഷ്‌​ട​പ്പെ​ട്ട മു​ഴു​വ​ൻ തു​ക​യും ഇ​ട​പാ​ടു​കാ​ർ​ക്ക്‌ തി​രി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്‌. എ​ടി​എം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‌ റി​സ​ർ​വ്‌ ബാ​ങ്കി​ന്‍റെ അ​നു​മ​തി​യു​ടെ പ്ര​ശ്‌​ന​മു​ണ്ട്‌. ഓ​ൺ​ലൈ​ൻ മു​ഖേ​ന പ​ണം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ്‌ വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എ. ​പ്ര​ഭാ​ക​ര​ൻ, പി. ​ന​ന്ദ​കു​മാ​ർ, സി.​കെ. ആ​ശ, എം. ​വി​ജി​ൻ, ഇ.​കെ. വി​ജ​യ​ൻ, ടി. ​സി​ദ്ധി​ഖ്‌, കെ. ​പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്‌ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Be the first to comment

Leave a Reply

Your email address will not be published.


*