ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഒരു ചെറിയ തക്കാളി മാജിക്ക്!

ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഇതില്‍ കുറുക്കുവഴികളൊന്നുമില്ല, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം പിന്തുടരുക എന്നതാണ് പ്രധാനം. അതില്‍ തന്നെ നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി.

ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്‌സിനോയ്‌നോയിഡ് പോലുള്ള മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

കൂടാതെ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും മികച്ചതാണ്. തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹയാക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വർധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.

മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്.

എന്നാല്‍ വൃക്ക രോഗികള്‍, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്‍ജി, സന്ധി വേദനയുള്ളവര്‍, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര്‍ തക്കാളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*