ന്യൂസിലന്‍ഡിന്‍റെ ചിറകരിഞ്ഞ് പോട്ടും ബ്രോഡും

ലണ്ടന്‍: ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയതകള്‍ അവസാനിക്കുന്നില്ല. ആദ്യ ദിവസത്ത വിക്കറ്റ് പെയ്ത്തിനും രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡിന്‍റെ ആസാധാരണ തിരിച്ചടിക്കും പിന്നാലെ വീണ്ടും നാടകീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. മൂന്നാം ദിനം ടോം ബ്ലണ്ടലിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും 196 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച ഇംഗ്ലണ്ട് അവരെ 285ന് പുറത്താക്കി വിജയപ്രതീക്ഷ കാത്തു.

236-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റി പോട്ടും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മൂന്നാം ദിനം 277 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. അലക്സ് ലീസും സാക്ക് ക്രോളിയുമാണ് ക്രീസില്‍.

Be the first to comment

Leave a Reply

Your email address will not be published.


*