തിരുവല്ലയിൽ സർക്കാർ ടീച്ചേഴ്സ് ട്രെയിനിം​ഗ് ഹോസ്റ്റലിൽ ആത്മഹത്യാ ശ്രമം നടത്തി വിദ്യാർത്ഥി

പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ ടീച്ചേഴ്സ് ട്രെയിനിം​ഗ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തി. ​ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോളേജിലെ മലയാളം വിഭാ​ഗത്തിലെ ഒരു അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. അദ്ധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*