
കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിചയപ്പെടാനെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് വിദ്യാർഥി പറയുന്നു. ബത്തേരി പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
Be the first to comment