കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റലിന്‍റെ ഏഴാം നിലയിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയർ വിദ്യാർത്ഥിയായിരുന്നു യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ വിദ്യാർത്ഥികളെ സമ്മർദത്തിലാക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷം മാത്രം ഇവിടെ 4 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*