കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ആണ്  അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം.

Be the first to comment

Leave a Reply

Your email address will not be published.


*