
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്ന്നാണിത്.
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്ന്നാണിത്.
കോവിഡ് കാലത്ത് ഓണ്ലൈന് പഠനമായിരുന്നെങ്കിലും നിലവില് സ്കൂളുകളില് നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്ക്ക് പഠനകാര്യങ്ങള് ഓര്ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലെന്നു സര്ക്കുലറില് പറയുന്നു.
കുട്ടികള്ക്ക് നേരിട്ട് ക്ലാസില് ലഭിക്കേണ്ട പഠനാനുഭവങ്ങള് നഷ്ടമാക്കുന്നത് പൂര്ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള് സ്കൂളുകളില് ഇടവിട്ട് സന്ദര്ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങള് സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള് സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള് പരാതി നല്കിയതിനെ തുടര്ന്ന് ബാലാവകാശ കമീഷന് അംഗം എന്. സുനന്ദ നല്കിയ നോട്ടീസിനെ തുടര്ന്നാണ് എല്ലാ ആര്ഡിഡിമാര്ക്കും സ്കൂള് പ്രിന്സിപ്പല്മാര്ക്കും വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര് നല്കിയത്.
ന്യൂഡൽഹി : മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ് മസ്ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നുവെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും മസ്ക് ആരോപിച്ചു. ഇത് […]
ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ആല്ബം പിക്കര് ഫീച്ചറുമായി വാട്ട്സ്ആപ്പ്. അപ്ഡേറ്റ് ചെയ്ത ആല്ബം പിക്കര് ഫീച്ചര് ചില ബീറ്റ ടെസ്റ്റര്മാര് പരീക്ഷിച്ചുതുടങ്ങിയെന്നാണ് പുതിയതായി വരുന്ന റിപ്പോര്ട്ടുകള്. ഈ അപ്ഡേറ്റിലൂടെ ഫോട്ടോയും വീഡിയോയും വളരെ എളുപ്പത്തില് സെലക്ട് ചെയ്ത് ഷെയര് ചെയ്യാന് കഴിയുന്നു. ഗാലറി ടാബിനു പകരം ആല്ബം […]
ന്യൂഡൽഹി: നിരവധി ആളുകള് മൂന്നും നാലും വര്ഷം പഴക്കമുള്ള സ്മാര്ട്ട്ഫോണുകള് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില് പഴയ ഫോണുകളില് വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്ക്ക് മുന്നറിയിപ്പ്. ആപ്പിള്, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്ട്ട്ഫോണുകളില് വൈകാതെ തന്നെ വാട്സ്ആപ്പ് പ്രവര്ത്തനരഹിതമാകുമെന്നാണ് റിപ്പോര്ട്ട്. ആപ്പിള്, ലെനോവോ, എല്ജി, മോട്ടോറോള, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോണ് നിര്മ്മാതാക്കളുടെ 35ലധികം സ്മാര്ട്ട്ഫോണുകളില് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment