കൊച്ചി: പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.
നവകേരള സദസ്സിൽ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
തിങ്കളാഴ്ചക്കുള്ളില്‍ ഉത്തരവ് പിന്‍വലിക്കുമെന്നായിരുന്നു സർക്കാർ ഉറപ്പ് നൽകിയത്. സര്‍ക്കാർ നിലപാട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രേഖപ്പെടുത്തിയിരുന്നു. നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ് വിളംബര ജാഥ നടത്തിയതില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
Be the first to comment