“നമുക്കൊരുക്കാം അവർ പഠിക്കട്ടെ” സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മാന്നാനം :  സി പി ഐ എം ബ്രാഞ്ച് കമ്മിറ്റികളുടെയും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാൽപ്പാത്തിമല പ്രദേശത്തെ വിദ്യാർഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടേറിയേറ്റ് മെമ്പർ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടൂ പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സി പി ഐ എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി  ബാബു ജോർജ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി സദാശിവൻ അധ്യക്ഷനായിരുന്നു. സി പി ഐ എം മാന്നാനം ലോക്കൽസെക്രട്ടറി റ്റി റ്റി രാജേഷ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനൂപ് അഷ്‌റഫ്‌, പൊന്നമ്മ രാഘവൻ, ഡിവൈഎഫ്ഐ ഏറ്റുമാനൂർ ബ്ലോക്ക്‌ സെക്രട്ടറി അരുൺ എം എസ്, പ്രസിഡന്റ്‌ റിജേഷ് കെ ബാബു, ബ്ലോക്ക്‌ കമ്മിറ്റി അംഗം ഫിലിപ്പ്സി ജോസഫ്, ഡിവൈഎഫ്ഐ മാന്നാനം മേഖല സെക്രട്ടറി ജിഷ്ണു ജയൻ, പ്രസിഡന്റ്‌ അരുൺ രവീന്ദ്രൻ, ട്രഷറർബിനു ആർ, മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി മഞ്ജു ജോർജ്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിശരത്ത് ബാബു, പ്രസിഡന്റ്‌ ആകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*