ചിറയിൻകീഴിൽ സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ

ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്.

ഇന്ന് റിട്ടയർമെന്റ് ചടങ്ങുകളടക്കം നടക്കാനിരിക്കെയാണ് ആത്മഹത്യ. റാഫിയുടെ അഴൂരിലെ കുടുംബവീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ മരണത്തിൽ കുടുംബവും സഹപ്രവർത്തകരും ദുരൂഹത ആരോപിക്കുന്നുണ്ട്.

എന്നാൽ റാഫി തനിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി മറ്റാരോടും പങ്കുവെച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ അടക്കം പൊലീസ് അന്വേഷിക്കും.

 

 

Be the first to comment

Leave a Reply

Your email address will not be published.


*