ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി

കോട്ടയം: ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്കു പിന്തുണ നൽകുന്നതിനായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതിയിൽ 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.

‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന സമീപനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കോട്ടയം ജില്ലയിൽ നാളികേര അധിഷ്ഠിത ഉൽപന്നങ്ങൾക്കാണു മുൻഗണന. പദ്ധതിയിലൂടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, വ്യവസായിക പിന്തുണ ലഭിക്കും.

ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരുൽപന്നത്തെ തെരഞ്ഞെടുത്ത് അതിന്റെ വളർച്ചയാണു ലക്ഷ്യം. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്കു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു സ്ഥിരാസ്ഥിക്കു മേൽ ലഭിക്കുന്ന വായ്പയ്ക്കു പദ്ധതി ചെലവിന്റെ 35% എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.

വ്യക്തിഗത സംരംഭങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, സ്വകാര്യ ലിമിറ്റഡ് കമ്പനികൾ, എഫ്.പി.ഒകൾ, എൻ.ജി.ഒകൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണസംഘങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം. സ്വയം സഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും പ്രവർത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*