‘ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; സിപിഐഎം കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സുധാകരൻ

തന്നെ അങ്ങനെയൊന്നും കൊല്ലാൻ പറ്റില്ലെന്ന് കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന ജി ശക്തിധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’ എന്നും സുധാകരൻ പറഞ്ഞു.

തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പുറത്ത് സിപിഐഎം കേസെടുക്കുമെന്ന പ്രതീക്ഷയില്ല. അഭിഭാഷകനുമായി സംസാരിച്ച് തുടർ നടപടി സ്വീകരിക്കും. എനിക്ക് ശക്തിധരനെ അറിയില്ല. അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

താൻ കെ സുധാകരനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. കെ സുധാകരനെ കൊല്ലാൻ ആളെ വിട്ട പാർട്ടിയിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയതായിരുന്നുവെന്നാണ് ജി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*