പഞ്ചസാര കയറ്റുമതി നിയത്രിക്കാൻ ഇന്ത്യ

ന്യൂഡൽഹി∙ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നീക്കം.കഴിഞ്ഞ ആഴ്ച ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ വിപണിയിലെ വില കുറഞ്ഞതായാണ് സർക്കാരിന്റെ വിലയിരുത്തൽ. മേയ് 18 വരെയുള്ള കണക്കനുസരിച്ച് 75 ലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റി അയച്ചുകഴിഞ്ഞു.90 ലക്ഷം ടണ്ണിനുള്ള കരാറാണ് നിലവിൽ ഒപ്പിട്ടിരിക്കുന്നത്.ബ്രസീൽ കഴിഞ്ഞാൽ പഞ്ചസാര ഉൽപാദക രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.

Be the first to comment

Leave a Reply

Your email address will not be published.


*