
പാലക്കാട് : ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിൽ വൈറൽ. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. ചിത്രത്തിന് പിറകെ ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം. ചിത്രമൊരുക്കുന്ന വിഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിയും ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു.
അദ്ദേഹം കമന്റുമായയെത്തി. ‘എട മോനെ… സുജിത്തേ…’ എന്ന കമന്റാണ് സഞ്ജു കുറിച്ചിട്ടത്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്. അതിലൊരാള്‍ പറഞ്ഞത്, രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യൂവെന്നാണ്. അധികം വൈകാതെ സംഭവം ഔദ്യോഗിക അക്കൗണ്ടിലും എത്തി.
ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന് പ്ലേ ഓഫിന് അടുത്താണ്. അടുത്ത മത്സരം ജയിക്കുന്നതോടെ പ്ലേ ഓഫ് ഉറപ്പാക്കും. ഇതുവരെ നാല് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. 12 മത്സരങ്ങളില്‍ 486 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 60.75 ശരാശരിയും 158.31 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയത്.
Be the first to comment