സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; സര്‍ക്കാരിന് കത്ത് നല്‍കി പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സർക്കാർ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സർക്കാരിന് കത്ത് നൽകി.

ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് 150 മീറ്റർ ദൂരത്താണ് ഈ കെട്ടിടം. 40 വർഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.

താൻ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ. കേസിൽ പ്രതിയായതോടെ സുകുമാരക്കുറുപ്പ് ഒളിവിൽ പോകുകയായിരുന്നു. അന്ന് മുതൽ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*