എം.ജി സർവകലാശാലയില്‍ നവമാധ്യമ പരിശീലനത്തിന് സമ്മര്‍ ക്യാമ്പ്

കോട്ടയം: നവമാധ്യമ രംഗത്തെ നൂതനസാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ലൈബ്രറിയും മാതൃഭൂമി മീഡിയ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ്- ”സമ്മര്‍ ഡിജി ടോക്ക്” മെയ് 16, 17 തീയതികളില്‍ സര്‍വകലാശാലയില്‍ നടക്കും.

പ്രായോഗിക പരിശീലനവും പ്രോജക്ടുകളും ഉള്‍പ്പെടുന്ന ക്യാമ്പില്‍ 16 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. നവ മാധ്യമ രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. ഡിജിറ്റല്‍ കണ്ടന്റ് തയ്യാറാക്കല്‍, മൊബൈല്‍ ജേർണലിസം, മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍, കണ്ടന്റ് ക്രിയേഷനും എ.ഐ ടൂളുകളും, പ്രൊജക്ട് പ്രസന്റേഷന്‍ ആന്റ് റിവ്യൂ, ഫാക്ട് ചെക്കിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് സമയം. പ്രവേശന ഫീസ് 800 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും മഹാത്മാഗാന്ധി സര്‍വ്വകലാശാല ലൈബ്രറിയുടെ വെബ് സൈറ്റ്(https://library.mgu.ac.in/) സന്ദര്‍ശിക്കുക. ഫോണ്‍-9495161509, 8289896323.

Be the first to comment

Leave a Reply

Your email address will not be published.


*