വേനൽമഴ എത്തി, പത്തനംതിട്ടയിലും കോട്ടയത്തും മഴ; രാത്രി കൂടുതൽ ജില്ലകളിൽ സാധ്യത

കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ സംസ്ഥാനത്ത് വേനൽമഴ തുടങ്ങി. വൈകിട്ടോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിന് പിന്നാലെ കോട്ടയത്തും വേനൽ ചൂടിന് ആശ്വാസവുമായി വിവിധ ഇടങ്ങളിൽ മഴ എത്തി.  വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം. 

ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ മഴ എത്തിയതിന്‍റെ ആശ്വാസത്തിലാണ് രണ്ട് ജില്ലകളിലുമുള്ളവർ. രാത്രി കൂടുതൽ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*