വേനൽ മഴ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വെളളിയാഴ്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. വേനല്‍ മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും . 

ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടത്തിനുളളിലേക്ക് മാറണം. ഇത്തരം സാഹചര്യങ്ങളില്‍ തുറസായ പ്രദേശങ്ങളില്‍ നില്‍ക്കരുതെന്നും നിര്‍ദേശം ഉണ്ട്. പരാമാവധി ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*