
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ എത്തിയതോടെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും നേരിയ കുറവ്. വേനൽചൂടിന് അൽപ്പമെങ്കിലും ആശ്വാസമായി മഴ എത്തിയതോടെയാണ് പ്രതിദിന വൈദ്യുതി ഉപയോഗത്തിലും കുറവ് വന്നത്. ഏപ്രിൽ ഒന്ന് മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വൈദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 104. 70 ദശലക്ഷം യൂണിറ്റായിരുന്നു.
അതിനിടെ പീക്ക് ടൈം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ പീക്ക് ആവശ്യകത 4930 മെഗാവാട്ടാണ്. ഇനിയും മഴ ലഭിക്കുകയാണെങ്കിൽ വൈദ്യുതി ഉപയോഗത്തിൽ കുറവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.
Be the first to comment