ലെപ്‌സിഗ്: യൂറോ കപ്പില്‍ ചരിത്രം കുറിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനൊരുങ്ങുകയാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും. ലെപ്‌സിഗിലെ റെഡ്ബുള്‍ അരീനയില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് ചെക്ക് റിപ്പബ്ലിക്കിനെയാണ് പോര്‍ച്ചുഗല്‍ നേരിടുക. മത്സരത്തില്‍ ചരിത്രനേട്ടമാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.
ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ യൂറോ കപ്പ് സീസണുകളില്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡിന് റൊണാള്‍ഡോ അര്‍ഹനാവും. യൂറോ കപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറും. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി ബൂട്ടണിഞ്ഞത്.
സൂപ്പര്‍ താരം റൊണാള്‍ഡോയുടെ മിന്നും ഫോമാണ് ആരാധകരുടെ ആവേശവും പ്രതീക്ഷയും ഉയര്‍ത്തുന്നത്. ടൂര്‍ണമെന്റിന് മുന്നെ അയര്‍ലന്‍ഡിനെതിരെ നടന്ന അവസാന സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആവേശ വിജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനമാണ് റൊണോ കാഴ്ച വെച്ചത്.
Be the first to comment