ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങളില്‍ ബിജെപിക്ക് തിരിച്ചടി. സുപ്രീം കോടതിയില്‍ നിന്നാണ് ബിജെപിക്ക് തിരിച്ചടി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനമെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ബിജെപിക്ക് വിമര്‍ശനം. പരാമര്‍ശത്തിന് പിന്നാലെ ബിജെപി സുപ്രീം കോടതിയിലെ അപ്പീല്‍ പിന്‍വലിച്ചു. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരസ്യമെന്ന ബിജെപി വാദം കോടതി തള്ളുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതി ഏകാംഗ ബെഞ്ച് വാദം കേള്‍ക്കാതെയാണ് വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പീല്‍ സുപ്രീം കോടതിയും തള്ളുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെതിതെരയുള്ള പരസ്യം തീര്‍ത്തും അപകീര്‍ത്തിപരവും എതിരാളികളെ അപമാനിക്കുന്നതുമാണെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണം. കൂടാതെ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ബിജെപിയെ കോടതി വിലക്കുകയും ചെയ്തിരുന്നു.
അഴിമതിയുടെ മൂല കാരണം തൃണമൂല്‍, സനാതന്‍ വിരുദ്ധ തൃണമൂല്‍ എന്ന പോസ്റ്ററായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള ബിജെപി പ്രചാരണം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി സംസ്ഥാന ഘടകത്തിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എഴാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിന് ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഇതിനിടെയാണ് ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടത്.
Be the first to comment