ഹമാരാ ബാരാഹിൻ്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : അന്നു കപൂറിന്റെ ബോളിവുഡ് ചിത്രം ‘ഹമാരാ ബാരാഹി’ന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി. ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരമാണെന്ന കാരണത്താലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അസ്ഹർ ബാഷ തംബോലി നൽകിയ ഹർജിയിലാണ് ഉത്തരവ്.

ടീസർ കണ്ടു, അതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇത്രയേറെ പ്രകോപനപരമാണെങ്കിൽ സിനിമയിലെന്താകുമെന്നും സുപ്രീംകോടതി ചോദിച്ചു. അസ്ഹർ ബാഷ തംബോലി സമർപ്പിച്ച ഹർജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഇസ്ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലീം സ്ത്രീകളെ അവഹേളിക്കുന്നതാണ് ഈ സിനിമ എന്ന് ആരോപിച്ചാണ് ഹർജിക്കാരൻ പരാതി നൽകിയത്. നേരത്തെ ഹമാരാ ബാരാഹിന്റെ റിലീസ് കർണാടകയിലും തടഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*