
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും അതിന് മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധികരിച്ചാൽ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്ന് വ്യക്തമാകൂ. നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഇല്ല. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബാങ്കിൻ്റെ അഭിഭാഷകന്‍ എവിടെയെന്നും കോടതി ചോദിച്ചു. കേസില്‍ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്.
സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധികരിച്ചത്.
Be the first to comment