ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. കെ ബാബു, ജോസ് കെ മാണി ,വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് തള്ളിയത്. കോടതി നിര്‍ദേശിച്ചാല്‍ കേസില്‍ അന്വേഷണം നടത്താമെന്ന് കാട്ടി സിബിഐ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ കേസില്‍ തന്നെ തളച്ചിടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണവിധേയര്‍ കോടതിയോട് പറഞ്ഞിരുന്നു. കേസില്‍ യാതൊരു തെളിവുകളുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളിയിരിക്കുന്നത്.

ഒരു സംഘടനയുടെ നേതാവ് പൊതുപ്രവര്‍ത്തകരായ തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ചില പ്രത്യേക ലക്ഷ്യങ്ങളോടെ സമര്‍പ്പിച്ച പരാതിയാണിതെന്ന് ആരോപണവിധേയര്‍ വാദിച്ചു. പി എല്‍ ജേക്കബ് എന്ന പൊതുപ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍ എന്ന അഭിഭാഷകന്‍ വഴിയാണ് പരാതി നല്‍കിയത്.

പരാതി ഏറെ ഗൗരവമുള്ളതാണെന്നും അഴിമതി നിര്‍മാര്‍ജനത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് ആവശ്യമാണെന്നുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് എം എം സുന്ദ്രേഷ്, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*