ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് ചില നിർദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
വോട്ടിംഗ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ചിഹ്നം ലോഡിംഗ് യൂണിറ്റ് സീൽ ചെയ്യണം എന്നതാണ് ഒരു നിർദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണം.
Be the first to comment